പ്രീകോര്‍ട്ടറിലേയ്ക്ക് ചുവട്‌വെച്ച് റഷ്യ ; രണ്ടാം മത്സരത്തില്‍ തോല്‍വി സമ്മതിച്ച് ഈജിപ്ത് പുറത്തേയ്ക്ക്‌

0
26

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഉജ്വല വിജയവുമായി റഷ്യ. ഈജിപ്തിനെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആതിഥേയര്‍ ഈജിപ്തിനെ തറപറ്റിച്ചു. 3- 1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഈജിപ്ത് സെല്‍ഫ് ഗോളിലൂടെ റഷ്യയ്ക്ക് മുന്‍തൂക്കം നല്‍കി.

അഹമ്മദ് ഫദിയാണ് നാല്‍പത്തിയേഴാം മിനിറ്റില്‍ വില്ലനായത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡെന്നിസ് ചെറിഷേവിന്റെ വക രണ്ടാം ഗോല്‍ സ്വന്തമാക്കി. റഷ്യന്‍ ലോകകപ്പില്‍ ചെറിഷേവ് നേടുന്ന മൂന്നാമത്തെ ഗോളാണ് ഇത്. പെട്ടെന്ന് തന്നെ ആര്‍തെം ഡെയൂബ മൂന്നാമത്തെ ഗോളും സ്വന്തമാക്കി.

അതേസമയം, എഴുപത്തിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം സലാഹ് ഈജിപ്തിന്റെ ഏകഗോള്‍ നേടി. അവസാന മത്സരത്തില്‍ സൗദിയ്‌ക്കെതിരെ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈജിപ്ത് കളത്തിലിറങ്ങുക.

Leave a Reply