Wednesday, July 3, 2024
HomeSportsCricketപാക് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

പാക് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

പാകിസ്ഥാൻ മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ മുഹമ്മദ് ഹഫീസ് അന്താരാഷ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പാകിസ്ഥാന് വേണ്ടി 392 അന്തരാഷ്ട മത്സരങ്ങൾ കളിച്ച താരം 12,789 റൺസും 253 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ‘ലാഹോർ ഖലന്ദറി’ന് വേണ്ടി കളിക്കുന്ന 41-കാരനായ ഹഫീസ് ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി.

‘അഭിമാനത്തോടെയും സംതൃപ്‌തിയോടേയും ഞാനിന്ന് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരെ എത്താന്‍ കഴിഞ്ഞു. കരിയറില്‍ പിന്തുണച്ച സഹതാരങ്ങള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പാകിസ്ഥാന‍് ക്രിക്കറ്റ് ബോര്‍ഡിനും നന്ദി അറിയിക്കുന്നു.” പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഹഫീസ് പറഞ്ഞു.

“രാജ്യാന്തര തലത്തില്‍ ഞാന്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് ഉറപ്പുവരുത്താന്‍ എന്‍റെ കുടുംബം ഏറെ ത്യാഗം ചെയ്തു. നീണ്ട 18 വര്‍ഷം പാക് കുപ്പായമണിയാന്‍ ഭാഗ്യം ലഭിച്ചു. എന്റെ രാജ്യവും എന്റെ ടീമും എല്ലായ്‌പ്പോഴും എനിക്ക് പ്രധാനമാണ്, അതുകൊണ്ട് കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം, ഞാൻ കഠിനമായി പരിശ്രമിച്ച് അതിന്റെ പാരമ്പര്യവും ക്രിക്കറ്റിന്റെ സ്പിരിറ്റും ഉയർത്താൻ ശ്രമിച്ചു.എന്റെ പോലൊരു വലിയ കരിയർ ആകുമ്പോൾ ഉയർച്ച താഴ്ചകൾ സ്വാഭാവികമായും ഉണ്ടാകും, എന്റെ കാര്യത്തിലും വ്യത്യാസമുണ്ടായിരുന്നില്ല, ഫലങ്ങൾക്കപ്പുറം എന്റെ കാലഘട്ടത്തിലെ മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ എനിക്ക് സാധിച്ചു.ക്രിക്കറ്റ് എനിക്കൊരു വിദ്യാലമായിരുന്നു, വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും സംസ്കാരങ്ങൾ അറിയാനും സുഹൃത്തുക്കളെ ഉണ്ടാക്കാനുമുള്ള ഭാഗ്യം ഇത് എനിക്ക് നൽകി. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ധാരാളം ഓർമ്മകൾ ഉണ്ട്. എന്റെ കരിയറിൽ ഉടനീളം എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി” ഹഫീസ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments