ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റേത് പോലെ; മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെയുള്ള താരങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്: രൂക്ഷ വിമര്‍ശനവുമായി ഇന്ദ്രന്‍സ്

0
32

ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം ഗുണ്ടാ സംഘത്തിന്റെ പോലെയാണെന്നും സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ശരിയല്ലെന്നും നടന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെയുള്ള താരങ്ങള്‍ ഫാന്‍സ് അസോസിയേഷനെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് അറിയിച്ചു.

ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന കൂവി തോല്‍പ്പിക്കല്‍ കുട്ടികളില്‍ ഗൂണ്ടാസംസ്‌കാരം വളര്‍ത്താന്‍ വഴിവെക്കും. പഠിക്കുന്ന കുട്ടികളില്‍ ഇത്തരം സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം കുട്ടികളോട് പറയാറുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Leave a Reply