പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്‍.ഡിഎയുടെ ക്രിസ്മസ് സ്നേഹസംഗമം വേദിയില്‍വെച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഷൈജുകുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഷൈജുകുര്യനൊപ്പം കത്തോലിക്കാസഭയില്‍നിന്നുള്ള 47പേരും ബി.ജെ.പിയില്‍ അംഗത്വമെടുത്തു.ഓര്‍ത്തഡോക്സ സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസ്, കത്തോലിക്ക സഭയുടെ മാര്‍ക്ലിമീസ് ബാവ തുടങ്ങിയ പുരോഹിതന്മാരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ 10 വര്‍ഷംകൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാനാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ.ഷൈജു കുര്യന്‍ പറഞ്ഞു.അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്‍മാരും ബിഷപ്പുമാരും വൈദികരും ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബിജെപിക്കൊപ്പമാണ് ക്രൈസ്തവസഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധിപേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി. മുരളീധരന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഇരുനൂറോളംപേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കുന്നത്.