Monday, January 20, 2025
HomeNewsKeralaഫുഡ് കോപ്പറേഷന്‍ മുന്‍ ഉദ്യോഗസ്ഥനും ഭാര്യയും തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഫുഡ് കോപ്പറേഷന്‍ മുന്‍ ഉദ്യോഗസ്ഥനും ഭാര്യയും തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തലസ്ഥാനത്തു ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഫുഡ് കോപ്പറേഷന്‍ മുന്‍ ഉദ്യോസ്ഥന്‍ മോഹന്‍, ഭാര്യ അംബിക എന്നിവരേയാണു വട്ടിയൂര്‍കാവ് വാഴോട്ടുകോണത്ത് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച കഴുത്തു ഞെരിച്ചും മോഹനന്റെതു ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടൊണു മരണവിവരം പുറത്തറിയുന്നത്. രാവിലെ മുതല്‍ ഇരുവരേയും കാണാനില്ലായിരുന്നു. മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തിരുന്നില്ല. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയു എന്നു വട്ടിയൂര്‍കാവ് പോലീസ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments