ഫെയ്സ്ബുക്ക് ലൈവിനിടെ ടിനി ടോമിനെ ഞെട്ടിച്ച് ലാലേട്ടന്‍

0
32

സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് ടിനിടോം. അതിനാല്‍ ടിവി പരിപാടിയില്‍ നിന്ന് തല്‍ക്കാലം ഇടവേള എടുത്തിരിക്കുകയാണ്. ഈ വിവരം തന്റെ പ്രേക്ഷകരെ അറിയിക്കാനാണ് ടിനിടോം ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. എന്നാല്‍ വീഡിയോക്ക് പോസ് ചെയ്തതും ലൈവില്‍ ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു. തനിക്കുണ്ടായ ഞെട്ടല്‍ ഒരൊന്നൊന്നര ഞെട്ടലാണെന്ന് ടിനി പറഞ്ഞു.

രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് താന്‍ അഭിനയിക്കുന്നതെന്നും അതിന്റെ ഭാഗമായി താന്‍ ലണ്ടനിലാണെന്നും ടിനി ടോം ലൈവില്‍ പറഞ്ഞു. മാത്രമല്ല സിനിമയില്‍ നായകന്‍ മലയാളികളുടെ പ്രിയപുത്രന്‍ മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെയാണ് ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വീഡിയോയിലേക്ക് മോഹന്‍ലാല്‍ കയറി വന്നത്. അദ്ദേഹം പ്രേക്ഷകര്‍ക്കൊരു ഹായി നല്‍കി പെട്ടെന്ന് മറയുകയും ചെയ്തു. എന്തായാലും മോഹന്‍ലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും ഞെട്ടിച്ചു.

Leave a Reply