ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും യൂ ട്യൂബും നിരീക്ഷണത്തില്‍

0
28

രാഷ്ട്രീയ-തീവ്രവാദ-സാമൂഹ്യവിരുദ്ധ ഉള്ളടക്കങ്ങളുടെയും പരസ്യങ്ങളുടേയും പേരില്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. അടുത്തിടെ സി.എന്‍.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ദേശീയവാദം, നാസിസം, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകള്‍ വഴി 300 ഓളം റീടെയില്‍ ബ്രാന്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ടെക്നോളജി കമ്പനികള്‍ എന്നിവയുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നതിന്റെ പേരില്‍ വിവാദത്തിലായ ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളും നിരീക്ഷണത്തില്‍. ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വിചാരണ നേരിടണ്ടി വന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply