Sunday, January 19, 2025
HomeLatest Newsബാറിനെ ഭക്ഷണ ശാല എന്നു തെറ്റിദ്ധരിപ്പിച്ചു, താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബിനെതിരെ സാക്ഷിമാഹാരാജ് പൊലീസിൽ

ബാറിനെ ഭക്ഷണ ശാല എന്നു തെറ്റിദ്ധരിപ്പിച്ചു, താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബിനെതിരെ സാക്ഷിമാഹാരാജ് പൊലീസിൽ

ലക്​നൗ: താൻ ഉദ്​ഘാടനം ചെയ്​ത നൈറ്റ്​ ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്​ പൊലീസിനോട് ആവശ്യപ്പെട്ടു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ്​ നൈറ്റ്​ ക്ലബ്ബ്​ ഉദ്​ഘാടനത്തിന്​ കൊണ്ടുപോയതെന്നും നൈറ്റ് ക്ലബിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനു കത്തു നൽകിയിരിക്കുകയാണ് ബിജെപി നേതാവ്.

സ്വന്തം മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകൻ രാജൻ സിങ്​ ചൗഹാൻ അലിഗഞ്ചിലെ റസ്​റ്ററൻറ്​ ഉദ്​ഘാടനത്തിനാണെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സാക്ഷി മഹാരാജ് പറ‍ഞ്ഞു. റസ്​റ്ററൻറ്​ ഉടമകളായ സുമിത്​ സിങ്ങും അമിത്​ ഗുപ്​തയും ഉദ്​ഘാടനത്തിന്​ താൻ തന്നെ വേണമെന്ന്​ നിർബന്ധം പിടിച്ചതായി രാജൻ സിങ്​ ചൗഹാൻ തന്നെ അറിയിക്കുകയായിരുന്നു. ഡൽഹിയിലേക്ക്​ വിമാനം കയറേണ്ട തിരക്കിലായതിനാൽ താൻ  രണ്ടോ മൂന്നോ നിമിഷം കൊണ്ട് നാട മുറിച്ച്​ ഉദ്​​ഘാടനം നടത്തുകയും ചെയ്​തു. പിന്നീട്​ മാധ്യമങ്ങളിലൂടെയാണ്​ അത്​ റസ്​റ്ററൻറല്ല, നൈറ്റ്​ ക്ലബ്ബാണ്​ എന്ന്​ താനറിഞ്ഞത്​. ഇതേതുടർന്ന്​ താൻ റസ്​ററൻറി​​​ൻറ ലൈസൻസ്​ ആവശ്യപ്പെട്ടപ്പോൾ ഉടമസ്​ഥർ അത്​ കാണിച്ചു തന്നില്ല. അതിനർഥം എല്ലാകാര്യങ്ങളും അവർ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു എന്നാണ്- സാക്ഷി മഹാരാജ് പറയുന്നു.

തന്റെ പ്രതിഛായക്ക്​ കളങ്കം വരുത്തുന്ന സംഭവമാണ്താ ഉണ്ടായത്. റസ്​റ്ററൻറ്​ എന്ന വ്യാജേന നടത്തുന്ന ഇൗ ബാറിനെ കുറിച്ച്​ പൊലീസ്​ അന്വേഷിക്കണം. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവർത്തികൾ ഇവിടെ നടന്നിട്ടുണ്ടെങ്കിൽ സ്​ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പു​കാർക്കെതിരെ ശക്​തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ്​ ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments