തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ആയിരുന്ന ബാലഭാസ്‌കറുടെ മരണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണ സംഘം. ഇതിന്‍രെ ഭാഗമായി ഇന്നലെ അപകടം നടന്ന സ്ഥലത്ത് അപകടത്തിന്റെ പുനരാവിഷ്‌ക്കരണവും ശാസ്ത്രീയ പരിശോധനയും നടത്തി. അപകടത്തില്‍പെട്ട ബാലഭാസ്‌ക്കറിന്റെ വാഹനത്തിന്റെ സീറ്റ് ബെല്‍റ്റ് സ്റ്റിയറിങ്, സീറ്റുകള്‍, എയര്‍ബാഗ് എന്നിവയും വിദഗ്ധ സംഘം പരിശോധിച്ചു. കൂടാതെ അപകടത്തില്‍പ്പെട്ട ഇന്നോവ കാറിനു സമാനമായ കാര്‍ ഉപയോഗിച്ച് അപകടം പുനരാവിഷ്‌കരിച്ചാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. ഫോറന്‍സിക് സംഘം,മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.