ഇന്നലെ കലൂരിലൂടെ ബൈക്കില്‍ പോയ ചെത്ത് പയ്യനെ കണ്ട് എല്ലാവരും ശെരിക്കും ഞെട്ടി.സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂക്കയായിരുന്നു ബൈക്കില്‍ എറണാകുളം ടൗണില്‍ കൂടി കറങ്ങിയത്. ബി എം ഡബ്യുവിന്റെ ബൈക്കില്‍ ആയിരുന്നു മമ്മൂക്കയുടെ കറക്കം. ഇന്നലെ വൈകീട്ടാണ് ചിത്രം സോഷ്യല്‍മീഡിയയിലെത്തിയത്. ഒപ്പം ഒരു വീഡിയോയും എത്തിയിട്ടുണ്ട്. ബിഎംഡബ്ലു ജിഎസ് 1200 ആണ് മമ്മൂട്ടി ഓടിച്ചത്. തന്റെ പുതിയ ചിത്രത്തിന്റെ ഭാഗാമായാണ് അദ്ദേഹം ബൈക്ക് ഓടിച്ചതെന്നാണ് അറിയുന്നത്.
ആഢംബര വാഹനങ്ങളോട് മമ്മൂക്കയ്ക്കുള്ള ഭ്രമം അദ്ദേഹത്തിനെ അടുത്ത് അറിഞ്ഞിട്ടുള്ളവര്‍ക്ക് അറിയുന്ന കാര്യമാണ്. എന്നും പുതിയ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് താല്‍പര്യവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ ബൈക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.