Monday, July 8, 2024
HomeUncategorizedബിക്കിനിയിട്ട ജീവനക്കാരികളുമായി വിയര്‍ട്ട് ജെറ്റ് ഇന്ത്യയിലേക്ക്;  (വീഡിയോ)

ബിക്കിനിയിട്ട ജീവനക്കാരികളുമായി വിയര്‍ട്ട് ജെറ്റ് ഇന്ത്യയിലേക്ക്;  (വീഡിയോ)

 

എയര്‍ഹോസ്റ്റസുമാരുടെ ലിംഗറി ഷോ നേരിട്ട് ആസ്വദിക്കാന്‍ അവസരം നല്‍കുന്ന വിയറ്റ്‌നാമിലെ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസുമായി എത്തുന്നു. ബിക്കിനിയിട്ട മോഡലുകളാല്‍ സമ്പുഷ്ടമായ വിമാനത്തിന്റെ ചെല്ലപ്പേര് തന്നെ ‘ബിക്കിനി എയര്‍ലൈന്‍സ്’ എന്നാണ്. വ്യോമഗതാഗത മേഖലയില്‍ വിജയകരമായ പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും.

വിയറ്റ്‌നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ഹോചിമിനിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. ശരീരത്തിന്റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. വിയറ്റ്‌നാമിലെ ആദ്യ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോ എന്ന സ്ത്രീയാണ് വിമാനക്കമ്പനിയുടെ നവ ആശയത്തിന് പിന്നില്‍. വിയേര്‍ജെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ താവോയുടെ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള വ്യത്യസ്ത പരീക്ഷണം വന്‍ വിജയമാകുകയും ചെയ്തു.

എന്തായാലും 2011 ല്‍ തുടങ്ങിയ വിയര്‍ട്ട് ജറ്റ് വിയറ്റ്‌നാമിലെ ആദ്യ സ്വകാര്യ എയര്‍ലൈനാണ്. അല്‍പ്പവസ്ത്ര മോഡലുകളെയും എയര്‍ഹോസ്റ്റസുമാരെയും പരീക്ഷിച്ചുള്ള ഇവരുടെ ബിസിനസ് തന്ത്രം ഹിറ്റാകുകയും ചെയ്തു. 2017 ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത വിയേര്‍ട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം സമ്പാദ്യമുണ്ടാക്കിയത്. ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. വിമാനജീവനക്കാരികള്‍ ബിക്കിനി വേഷത്തില്‍ യാത്രക്കാര്‍ക്കിടയിലൂടെ നടക്കുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങളും പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകം അറിയുകയും വലിയ വാര്‍ത്തയാകുകയും ചെയ്തു.

ലൈംഗികത മുന്‍ നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍ വൈറലാകുന്നതിനൊപ്പം ശക്തമായ വിമര്‍ശനത്തിനും വിമാനക്കമ്പനി ഇരയായി മാറിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ലിംഗറി ഷോ നടത്തിയതിന്റെ പേരില്‍ എയര്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനക്കമ്ബനി ഇന്ത്യയിലേക്കും സര്‍വീസുമായി വരുന്നത്. കടുത്ത സദാചാരവാദികളുടെ നാടായ ഇന്ത്യയിലേക്ക് ബിക്കിനി എയര്‍ ലൈന്‍സ് സര്‍വീസ് തുടങ്ങാനിരിക്കെ എങ്ങിനെയായിരിക്കും പ്രതികരണമെന്ന ആശങ്കയും എയര്‍ലൈനുണ്ട്. വനിതാ വിമോചന പ്രവര്‍ത്തകരും മറ്റും വിമാനക്കമ്പനിയുടെ തന്ത്രങ്ങള്‍ക്കെതിരേ രംഗത്ത് വരുമോ എന്നാണ് ആശങ്ക.

Image result for vietjet air

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments