തിരുവനന്തപുരം: ക്രൈസ്തവ സഭാ അധ്യക്ഷൻമാരെ കാണാനുള്ള നീക്കവുമായി കോൺഗ്രസ്. ബിജെപി നീക്കത്തിന് തടയിടുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തലശ്ശേരി ബിഷപ്പിനെ കാണും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, താരശ്ശേരി ബിഷപ്പ് എന്നിവരേയും അദ്ദേഹം കാണും.
ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉറപ്പിക്കാൻ പ്രതി മാസ സമ്പർക്ക പരിപാടി നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഈസ്റ്റർ ദിനത്തിലെ സ്നേഹ യാത്രയുടെ തുടർച്ചയായി വിശ്വാസികളുടെ വീടുകൾ ഓരോ മാസവും സന്ദർശിക്കാനും ബിജെപി ഭാരവാഹി യോഗത്തിൽ തീരുമാനമുണ്ട്.
പെരുന്നാൾ ദിനത്തിൽ തിരഞ്ഞെടുത്ത മുസ്ലിം വിശ്വാസികളുടെ വീട് സന്ദർശിച്ചും ആശംസ നേരും.