ബിജെപിയെ തള്ളിപ്പറഞ്ഞ് രജനികാന്ത്; എന്റെ പിന്നിലുള്ളത് ദൈവമാണ്

0
27

ചെന്നൈ: രാഷ്ട്രീയത്തില്‍ ബി.ജെ.പിയോടൊപ്പമില്ലെന്ന് നടന്‍ രജനികാന്ത്. തനിക്ക് പിന്നില്‍ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബി.ജെ.പിയെ തള്ളി രംഗത്തുവരുന്നത്.

ഇനി തന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കും. ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിന്റെ പ്രതിമ തകര്‍ത്തത് പ്രാകൃതമാണ്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. തമിഴ്‌നാട് മതമൈത്രിയുള്ള സംസ്ഥാനമാണ്. തമിഴ്‌നാട് പൊലീസ് തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാതെ നോക്കുമെന്ന് തനിക്കുറപ്പുണ്ടെന്നുമാണ് രാമ രാജ്യ രഥയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രജനിയുടെ മറുപടി.

Leave a Reply