Saturday, November 23, 2024
HomeLatest Newsബിജെപി എംഎല്‍എ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചോടിച്ചു

ബിജെപി എംഎല്‍എ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചോടിച്ചു

സംഭവം ഇന്‍ഡോറില്‍

ഇന്‍ഡോര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് എംഎല്‍എ അടിച്ച് ഓടിച്ചു.മധ്യപ്രദേശിലെ ഇന്‍ഡോര്‍ മൂന്ന് നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയയാണ് കോര്‍പ്പറേഷന്‍ ജീവനക്കാരെ ബാറ്റ് കൊണ്ട് തല്ലി ഓടിച്ചത്. തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. കാലവര്‍ഷത്തിന് മുന്‍പ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയെന്ന നടപടിയുടെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഉദ്യോഗസ്ഥ സംഘം എത്തിയതോടെ ആകാശും സംഘവും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ബാറ്റ് കൊണ്ട് ഉദ്യോഗസ്ഥരെ തല്ലിയത് സംബന്ധിച്ച് ദേഷ്യത്തില്‍ താന്‍ എന്താണ് ചെയ്തതെന്ന് ഓര്‍മയില്ലെന്നാണ് ഇപ്പോള്‍ എംഎല്‍എ പറയുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. മധ്യപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയുടെ മകനാണ് ആകാശ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments