Sunday, October 6, 2024
HomeLatest Newsബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാർ; മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷം

ബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാർ; മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷം

ഇംഫാൽ: മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വി​ദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തിൽ കലാശിച്ചു. കലാപകാരികൾ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന കാറും അ​ഗ്നിക്കിരയാക്കി. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സംഘർഷം രൂക്ഷമാകുകയാണ്. 

ഇംഫാലിലും ചുരാചന്ദ്പുരിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. വിദ്യാർത്ഥികളുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ അടങ്ങുന്ന സംഘം മണിപ്പൂരിലെത്തി. 

അതിനിടെ സംസ്ഥാനത്ത് സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. തലസ്ഥാന നഗരമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് അഫ്‌സ്പ നീട്ടിയത്. 

രണ്ട് വിദ്യാര്‍ത്ഥികളെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അഞ്ച് മാസത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് സ്ഥിതി വീണ്ടും വഷളായത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments