മുംബൈ: ബിനോയി കോടിയേരി ഡാന്‍സ് ബാര്‍സ ജീവനക്കാരിക്ക് പലതവണയായി ലക്ഷക്കണക്കിന് രൂപ നല്കിയതായി തെളിവുകള്‍ സഹിതം യുവതിയുടെ കുടംബാംഗങ്ങള്‍. അന്ധേരിയിലുള്ള ഐസിഐസിഐ ബാങ്കിന്റെ ശാഖയിലുള്ല യുവതിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം അയച്ചിട്ടുണ്ട്. ഈ രേഖകള്‍ ഓഷിവാര പോലീസിനും യുവതിയുടെ ബന്ധുക്കള്‍ കൈമാറിയിട്ടുണ്ട്്. 2009 മുതല്‍ 2015വരെ ബിനോയ് പണം തന്നിരുന്നു എന്ന് യുവതി കൃത്യമായി പറയുന്നുണ്ട്. 2009 മുതല്‍ 2015വരെയുവതിയും ബിനോയിയും ഭാര്യാഭര്‍ത്താക്കന്‍മാരെപോലെ ജീവിച്ചെന്ന് യുവതി പറയുമ്പോള്‍ എങ്ങനെയാണ് ബലാല്‍ത്സംഗക്കുറ്റം നിലനില്‍ക്കുക എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ നിലപാട്