ബിനോയ് കൊടിയേരിക്കെതിരേ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നു

0
31

മുംബൈ: വിവാഹവാഗ്ദാനം ചെയ്ത് ബിനോയി കൊടിയേരി തന്നെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. ഏതു ശാസ്ത്രീയ പരിശോധനകള്‍ക്കും താന്‍ തയാറാണെന്നും പരാതിയില്‍ ഉറച്ചു നില്ക്കുന്നതായും കഴിഞ്ഞ ദിവസം യുവതി പ്രതികരിച്ചിരുന്നു. തങ്ങളുടെ ബന്ധം സംബന്ധിച്ചുള്ള ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്നു യുവതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ വാട്ട്‌സ്അപ് മെസേജുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.: യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും. ഇതിനിടെ ബിനോയ് കൊടിയേരി വിവാദം സംസ്ഥാന രാഷ്ട്രീയത്തിലും ശക്തമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നത് കൊടിയേരി ബാലകൃഷ്ണനെ ശക്തമായ പ്രതിരോധത്തിലാക്കിയിരിക്കയാണ്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സിപിഎമ്മിനെയും കോടിയേരിയേയും ലക്ഷ്യമാക്കി നിരവധി ട്രോളുകളാണ് ഇറങ്ങിയിട്ടുള്ള്.

Leave a Reply