മുംബൈ: ബീഹാര്‍ സ്വദേശിനിയായ ഡാന്‍സ് ബാര്‍ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ചുള്ള കേസില്‍ ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന. അടുത്ത തിങ്കളാഴ്ച്ച പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നല്കണമെന്ന് ഓഷിവാ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. . പരിശോധനയുമായി സഹകരിക്കണമെന്ന് ബിനോയിയോട് പോലീസ് ആവശ്യപ്പെട്ടു.ബിനോയ് കോടിയേരി ഡി എന്‍ എ പരിശോധനയില്‍ സമ്മതമറിയിച്ചതായും പോലീസ് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ച് ഇന്നലെ ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായപ്പോള്‍ ആണ് പോലീസ് ഡിഎന്‍എ പരിശോധക്കാര്യം അറിയിച്ചത്. തന്റെ കുുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ബിനോയ് കോടിയേരിയെ പൊലീസ് ചോദ്യം ചെയ്തു. യുവതി ഹാജരാക്കിയ തെളിവുകളില്‍ ബിനോയ് കോടിയേരിയുടെ വിശദീകരണം തേടിയ ശേഷമാണ് ഡിഎന്‍എ പരിശോധനയ്ക്ക് സന്നദ്ധനാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.