Monday, July 8, 2024
HomeLatest Newsബിരുദം വേണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകണം: വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കോളജ് അധ്യാപിക വിവാദത്തില്‍

ബിരുദം വേണമെങ്കില്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകണം: വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കോളജ് അധ്യാപിക വിവാദത്തില്‍

ചെന്നൈ: ബിരുദവും സ്‌കോളര്‍ഷിപ്പും വേണമെങ്കില്‍ സര്‍വകലാശാല അധികൃതരുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട തമിഴ്‌നാട്ടിലെ കോളജ് അധ്യാപിക വിവാദത്തില്‍. വിരുദുനഗറിലെ ദേവാംഗ ആര്‍ട്‌സ് കോളജിലെ അധ്യാപിക നിര്‍മ്മല ദേവിയാണ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഈ നിബന്ധന വച്ചത്. നാലു വിദ്യാര്‍ത്ഥികളോട് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇവരുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ അധ്യാപികയെ കോളജില്‍ നിന്ന് സസ്‌പെന്റു ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്‍ഡിടിവി വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

പത്തു വര്‍ഷത്തോളമായി കോളജിലെ ഗണിതശാസ്ത്ര അധ്യാപികയാണ് നിര്‍മ്മല ദേവി. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതര്‍ അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ലൈംഗികമായി വഴങ്ങിയാല്‍ സാമ്പത്തിക നേട്ടവും റിസേര്‍ചിനു വരെ സഹായം ചെയ്തുനല്‍കാമെന്നും ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങള്‍ സഹകരിച്ചാല്‍ സാമ്പത്തികമായും അക്കാദമിക് തലത്തിലും നല്ല നേട്ടമുണ്ടാകും. ഇക്കാര്യം മറ്റാരേയും അറിയിക്കരുത്. നിങ്ങള്‍ക്ക് ഇത് സ്വന്തഇഷ്ടപ്രകാരമോ മാതാപിതാക്കളുമായി ആലോചിച്ചോ ചെയ്യാം. നിങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ നമ്മുക്ക് ഒരു പദ്ധതി തയ്യാവറാക്കാം. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണം. കിട്ടുന്ന പണമെല്ലാം അതില്‍ നിക്ഷേപിക്കാം’ അധ്യാപിക വിദ്യാര്‍ത്ഥികളോട് പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസം മുന്‍പേ അധ്യാപികയെ സസ്‌പെന്റു ചെയ്തിരുന്നൂ. എന്നാല്‍ ആരോപണം നിഷേധിച്ച അധ്യാപിക, താല്‍ ലൈംഗികമായി വഴങ്ങാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നില്ലെന്നു പറയുന്നു. കോളജിന്റെയും വിവിധ വനിതാ സംഘടനകളുടെയും പരാതിയില്‍ പോലീസ് ഇന്നലെയാണ് കേസെടുത്തത്. സര്‍വകലാശാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാരുടെ സമിതിയാണ് അന്വേഷിക്കുക.

ഇത്തരം കരിങ്കാലികളെ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ ആവശ്യം. വിദ്യ പകര്‍ന്നുനല്‍കേണ്ട അധ്യാപിക തന്നെ വിദ്യാര്‍ത്ഥികളുടെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന ഈ സംഭവത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments