Saturday, November 23, 2024
HomeLatest Newsബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും സംബന്ധിക്കും. ബനഡിക്ട് പാപ്പായുടെ താല്‍പര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

തിങ്കളാഴ്ചമുതല്‍ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്ന ഭൗതികദേഹത്തില്‍ ലക്ഷങ്ങള്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ബുധനാഴ്ചമാത്രം 1.30 ലക്ഷത്തിലേറെപ്പേരാണ് സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്.

ഡിസംബര്‍ 31ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു അന്ത്യം. ജോണ്‍ പോളള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005ലാണ് സ്ഥാനമേല്‍ക്കന്നത്. അനാരോഗ്യംമൂലം 2013ല്‍ സ്ഥാന ത്യാഗം ചെയ്തു.  തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.  

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments