ബോളിവുഡ് താരസുന്ദരി വിദ്യാ ബാലൻ ജന്മനാടായ പാലാക്കാട് എത്തിയിരിക്കുകയാണ്. പാലക്കാട് നിന്നുള്ള ചിത്രങ്ങൾ താരം തന്നെ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയിൽ ശ്രദ്ധയിൽപ്പെട്ട അക്ഷയ ഗോൾഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ പരസ്യ ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടി തന്നെയാണ് വിദ്യ. മലയാളത്തിലേക്കുള്ള വിദ്യയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കമൽ സംവിധാനം ചെയ്ത ആമിയിൽ വിദ്യയായിരുന്നു മാധവിക്കുട്ടിയായി എത്തേണ്ടിയിരുന്നത്. പിന്നീട് ആ വേഷം ചെയ്തത് മഞ്ജുവാര്യർ ആയിരുന്നു.