ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാവും. കണ്‍സവേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള പ്രധാനമന്ത്രി സ്്ഥാര്‍ഥിയാകാനുള്ള മൈക്കല്‍ ഗോവിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. പാര്‍ട്ടിക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ മൈക്കല്‍ ഗോവ് മൂന്നാം സ്ഥാനത്തേയ്്ക്ക് പിന്തള്ളപ്പെട്ടു. ഇനി പ്രധാനമന്ത്രി ആഗ്രഹവുമായി മുന്നിലുള്ളത് പാര്‍ലമെന്റ് അംഗവും സ്‌റ്റേറ്റ് ഓഫ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്തിന്റെ സെക്രട്ടറിയുമായ ജെറമി ഹണ്ടും ചരിത്രകാരനും മാധ്യമപ്രവര്‍്ത്തകനും യുക്‌സ് ബ്രിഡ്ജില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ ബോറിസ് ജോണ്‍സനുമാണ്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഒരു ലക്ഷത്തി അറുപതിനായിരത്തോളം അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് തങ്ങളുടെ പ്രധാനമന്തരി സ്ഥാനാര്‍ഥിയെ കണ്ടെത്തുക.. രാജ്യമെങ്ങും സഞ്ചരിച്ച് പുതിയ ബ്രെക്‌സിറ്റ് പദ്ധതി തയ്യാറാക്കുമെന്നും മികച്ച പ്രവര്‍ത്തനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും