ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ചത് 786 പേർക്ക്

0
36

രാജു ജോർജ്

ലണ്ടൻ

ബ്രിട്ടനിൽ ചൊവ്വാഴ്ച ഒരു ദിവസം കോവിഡ് ബാധിച്ചത് 786 പേർക്ക്. 6159 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 55242 പേർക്ക് ഇതുവരെ രോഗം സ്‌ഥിരീകരിച്ചു. ദിവസേന അൻപതിലേറെ ആളുകൾ നഴ്സിംഗ് ഹോമുകളിൽ മരിയ്ക്കുന്നുണ്ടെന്നുള്ള ഞെട്ടിയ്ക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു ഡോക്ടർ കൂടി ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വംശജനായ കാർഡിയോളോജിസ്റ്റ് ഡോ ജിതേന്ദ്ര വർമ്മയാണ് ഇന്നലെ മരണമടഞ്ഞത്. പന്ത്രണ്ടോളം ആരോഗ്യപ്രവർത്തകരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Leave a Reply