ബ്രിട്ടനിൽ കോവിഡിന് പുറമെ കുട്ടികൾക്ക് അപൂർവ രോഗം

0
22

ലണ്ടൻ

കോവിഡ് സംഹാര താണ്ഡവമാടുന്നതിന് പുറമെ ബ്രിട്ടനിൽ കുട്ടികൾക്ക് അപൂർവ രോഗം പടരുന്നു. കോവിഡ് രോഗ ലക്ഷണങ്ങളോടൊപ്പം കഠിനമായ വയറുവേദനയും ഹൃദയ സംബന്ധമായ അസുഖങ്ങളും കാണപ്പെടുന്നു. ഇവയിൽ ചില കുട്ടികൾക്ക് കോവിഡ് രോഗവും സ്‌ഥിരീകരിച്ചിട്ടുണ്ട്. അപൂർവ രോഗം ഉണ്ടാവുന്നതായി എൻ എച് എസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ ഇരുപതിൽ താഴെ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്ന് NHS അറിയിച്ചു. ഇത് സംബന്ധിച്ച് കരുതൽ നിർദ്ദേശം ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. വിദഗ്ധ ഉപേദേശവും തേടി.

കോവിഡിന് സമാനമായ മറ്റ് വൈറസ് പടര്ന്നുണ്ടോ എന്നുള്ള ആശങ്കയാണ് ബ്രിട്ടനിൽ ഇപ്പോൾ പടരുന്നത്. കുട്ടികളുടെ രക്തക്കുഴലുകളെ മാരകമായി ബാധിയ്ക്കുന്ന കവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും ഉയർന്ന താപനില, കുറഞ്ഞ രക്തസമ്മര്ദം, ശ്വാസതടസം എന്നിവയും കാണപ്പെടുന്നു

Leave a Reply