Monday, July 8, 2024
HomeNRIUKബ്രിട്ടനിൽ പൊതുമേഖലയിലെ ജോലിക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് സർക്കാർ

ബ്രിട്ടനിൽ പൊതുമേഖലയിലെ ജോലിക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് സർക്കാർ

ലണ്ടൻ

ബ്രിട്ടനിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ചാൻസലർ ഋഷി സുനാക്ക് അറിയിച്ചു. 900000 പേർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ലഭിയ്ക്കുക. വിവിധ വകുപ്പുകളിലെ ജോലിക്കാർക്ക് പ്രത്യേകം ശതമാനം ശമ്പളം വർധനവാണ് ഉണ്ടാവുക.

അധ്യാപകർക്ക് 3.1 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാവും. ഡോക്ടർമാർക്കും ഡെൻ്റിസ്റ്റുകൾക്കും 2.8 ശതമാനം വർദ്ധനവ് ലഭിക്കും. പോലീസ്, പ്രിസൺ ഓഫീസർമാർ, നാഷണൽ ക്രൈം ഏജൻസി സ്റ്റാഫ് എന്നിവർക്ക് 2.5 ശതമാനം കൂടുതൽ സാലറി നൽകും. ആംഡ് ഫോഴ്സുകളിലെ മെമ്പർമാർ, ജുഡീഷ്യറി, സീനിയർ സിവിൽ സെർവൻ്റുകൾ എന്നിവർക്ക് രണ്ടു ശതമാനം ശമ്പളം വർദ്ധിക്കും.
എൻഎച്ച്എസിലെ നഴ്സുമാർക്ക് 2018 ൽ ഒപ്പുവച്ച മൂന്നു വർഷത്തെ പേ ഡീൽ അനുസരിച്ചുളള വർദ്ധന ലഭിക്കും. ഇതനുസരിച്ച് ശരാശരി 4.4 ശതമാനം ശമ്പളം കൂടും. കോവിഡിനെ പ്രതിരോധിക്കാൻ മുൻനിരയിൽ ജോലി ചെയ്ത മിക്കവാറും വിഭാഗങ്ങളെ ശമ്പള വർദ്ധനയിൽ ചാൻസലർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും ശമ്പള വർദ്ധന സ്വതന്ത്ര പേ റിവ്യൂ ബോഡികൾ റെക്കമൻഡ് ചെയ്തതനുസരിച്ചാണ് നല്കിയിരിക്കുന്നത്. എൻഎച്ച്എസ് സ്റ്റാഫ്, ആംഡ് ഫോഴ്സസ്, പ്രിസൺ ഓഫീസർമാർ, സീനിയർ സിവിൽ സേർവൻ്റുകൾ എന്നിവരുടെ ശമ്പള വർദ്ധന ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കുമെന്നും ചാൻസലർ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments