ബ്രിട്ടനിൽ 40000 കോവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് പ്രവചനം

0
16

ലണ്ടൻ

ബ്രിട്ടനിൽ ആദ്യ ഘട്ടത്തിൽ തന്നെ 40000 കോവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി കോളേജ് പ്രൊഫെസ്സർ ആന്റണി കോസ്റ്റല്ലോ. വരാനിരിക്കുന്ന ഈ മരണ നിരക്കിന്റെ കാരണം സർക്കാരിന്റെ വേഗത കുറവായത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവചനം ശരിവെക്കുന്ന വിധമാണ് ബ്രിട്ടനിൽ നിന്നുള്ള വാർത്തകൾ. ശരാശരി എഴുനൂറിലധികം പേരാണ് ഓരോ ദിവസവും ബ്രിട്ടനിൽ മരിച്ചു വീഴുന്നത്. ഇത് ചൈന, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേതിൽ നിന്നും വലിയ നിരക്കാണ്.

ബ്രിട്ടനിൽ ഇതുവരെ 108692 പേർക്ക് കോവിഡ് പിടിപെടുകയും 14576 പേർ മരണമടയുകയും ചെയ്തു. എന്നാൽ മരണസംഖ്യ ഇതിലും വലുതാണെന്നാണ് പത്രമാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

Leave a Reply