ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവെച്ചു

0
15

ലണ്ടൻ: ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡൊമനിക് റാബ് രാജി വെച്ചു. സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് രാജി. മുതിർന്ന അഭിഭാഷകൻ ആദം ടോളി കെസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

വരാനിരിക്കുന്ന ഇം​ഗ്ലീഷ് തദ്ദേശ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഋഷി സുനക്കിന്റെ കൺസെർവേറ്റീവ് പാർ‌ട്ടിയെ ഡൊമനിക് റാബ് രാജി പ്രതികൂലമായി ബാധിച്ചേക്കും. സുനക്ക് മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. ട്വിറ്ററിലൂടെയാണ് താന്‍ രാജിവച്ച വിവരം ഡൊമനിക് റാബ് പുറത്തുവിട്ടത്.

നവംബറിലാണ് ഡൊമനിക് റാബ് അന്വേഷണം പ്രഖ്യാപിച്ചത്.  എന്നാൽ സഹപ്രവർത്തകരോട് മോശമായി പെരുമാറിയെന്ന വാദം അദ്ദേഹം തള്ളി. താൻ എല്ലായ്‌പ്പോഴും പ്രഫഷണലായാണ് പെരുമാറുന്നതെന്നും അന്വേഷണത്തിന്റെ ഫലം എന്തു തന്നെയാണെങ്കിലും അത് താൻ സ്വീകരിക്കുമെന്ന് ഡൊമനിക് റാബ് നേരത്തെ പറഞ്ഞിരുന്നു. 

അതേസമയംറാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ അനുസരിച്ചാകും തുടര്‍നടപടികളെന്നും ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡൊമനിക് റാബിനെതിരെ എട്ടോളം പരാതികൾ ലഭിച്ചിരുന്നു. 

Leave a Reply