ലണ്ടൻ
കോവിഡ് 19 നെ തുടർന്ന് ബിസിനസ് കുത്തനെ താഴോട്ട് പോയ സാഹചര്യത്തിൽ 12000 ജീവനക്കാരെ വെട്ടിയ്ക്കുറയ്ക്കുവാൻ ബ്രിട്ടീഷ് എയർവെയ്‌സ് നീക്കം. ബ്രിട്ടീഷ് എയർവേയ്‌സിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. 4500 പൈലറ്റ്മാരും 16000 ക്യാബിൻ ക്രൂമാരുമാണ് ബ്രിട്ടീഷ് എയർവെയ്‌സിന് ഇപ്പോൾ ഉള്ളത്. വ്യോമഗതാഗതം നിശ്ചലമായ സാഹചര്യം ആണിപ്പോൾ ഉള്ളത്.
കോവിഡിന്റെ പരിണിത ഫലങ്ങൾ കമ്പനി നേരിടേണ്ടി വരുമെന്ന് ചിഫ് എക്സിക്യൂട്ടീവ് ഓഫിസർ അലക്സ് ക്രൂസ് മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടീഷ് എയർവെയ്‌സിന്റെ തീരുമാനം ഭൂരിഭാഗം തൊഴിലാളികളെയും ബാധിയ്ക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്