ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ താരമായി മലയാളി സോജൻ ജോസഫ്; ചരിത്രം കുറിച്ച് കോട്ടയംകാരൻ

0
41

ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക് കടക്കുമ്പോൾ എംപിയായി മലയാളിയും. ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജൻ ജോസഫാണ് കൺസർവേറ്റീവ് പാർട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്.

കോട്ടയം കൈപ്പുഴ സ്വദേശിയായ സോജൻ ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിംഗ് മേധാവിയുമാണ്. ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തിൽ നിന്നാണ് സോജൻ ജോസഫ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർഥി ഡാമിയൻ ഗ്രീനിനെ 1779 വോട്ടിനാണ് സോജൻ പരാജയപ്പെടുത്തിയത്. സോജൻ ജോസഫിന് 15,262 വോട്ടുകൾ (32.5 ശതമാനം) ലഭിച്ചപ്പോൾ ഡാമിയൻ ഗ്രീനിന് 13,484 വോട്ടുകൾ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാർപ്പർ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തിൽ നിർണായകമായത്.

Leave a Reply