ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇതറിയിച്ചത്. കോവിഡ് 19 രോഗ ലക്ഷണങ്ങളെ തുടർന്ന് സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു അദ്ദേഹം. ടെസ്റ്റിൽ പോസറ്റീവ് ആണെന്നും കോറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ തുടർന്നും രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു