Friday, November 22, 2024
HomeNRIUKബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ: മരണം നാലായിരം കവിഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിൽ: മരണം നാലായിരം കവിഞ്ഞു.

രാജു ജോർജ്

ലണ്ടൻ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ പത്ത്‌ ദിവസങ്ങളായി സെല്ഫ് ഐസൊലേഷനിൽ കഴിഞ്ഞിരുന്നെങ്കിലും രോഗത്തിൽ കുറവ് കാണിക്കാഞ്ഞതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ എലിസബത്ത് രാഞ്ജി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും രാഞ്ജി അഭിനന്ദിച്ചു. രാജ്യം ഇത് ഒറ്റക്കെട്ടായി നേരിടുമെന്നും ചരിത്രത്തിൽ ഈ നിമിഷങ്ങൾ അഭിമാനപൂർവ്വം രേഖപ്പെടുത്തുമെന്നും എലിസബത്ത് രാഞ്ജി പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും കാണാമെന്ന് അറിയിച്ചുകൊണ്ടാണ് നാലര മിനുട്ട് നീണ്ട സന്ദേശം അവസാനിപ്പിച്ചത്

ബ്രിട്ടനിൽ കോവിഡ് ബാധിതരുടെ എണ്ണം 47806 ആയി ഉയർന്നു. അയ്യായിരത്തിനടുത്ത് മരണ സംഖ്യ എത്തിയെങ്കിലും രോഗ മുക്തി നേടിയവർ തീരെ കുറവാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments