രാജു ജോർജ്
ലണ്ടൻ
കോവിഡ് ബാധയെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞ പ്രധാനമന്ത്രിയെ ആശുപത്രിയിൽ ആക്കിയിരുന്നെങ്കിലും രോഗം വഷളായതിനെ തുടർന്നാണ് ലണ്ടൻ സെന്റ് തോമസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ബോറിസ് ജോൺസന്റെ ഭാര്യയും നിരീക്ഷണത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാർക്കോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ലോക നേതാക്കൾ രോഗം ഭേദമാകുവാൻ ആശംസകൾ നേർന്നു.
വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും.
യുകെയിൽ 51608 പേർക്ക് ഇതുവരെ കൊറോണ സ്‌ഥിരീകരിച്ചു. 5373 പേർ ഇതുവരെ മരണമടഞ്ഞു