Saturday, November 23, 2024
HomeNRIUKബ്രിട്ടീഷ് രാജകുമാരിയുടെ വിവാഹം മാറ്റി

ബ്രിട്ടീഷ് രാജകുമാരിയുടെ വിവാഹം മാറ്റി

യുകെയില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചു. അടുത്തമാസം നടത്തേണ്ടിയിരുന്ന വിവാഹം ഇനി എന്നു നടത്തുമെന്ന് സംബന്ധിച്ച് അറിയിപ്പൊന്നുമില്ല.
യുകെ സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചത്. മേയ് 29 ന് ബക്കിങ്ഹാം കൊട്ടാരത്തില്‍ നടക്കുന്ന വിരുന്ന സല്‍ക്കാരത്തോടെയായിരുന്നു ചടങ്ങുകള്‍ ക്രമീകരിച്ചിരുന്നത്. രാജ്യം മുഴുവന്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്റെ മൂത്ത മകളാണ് ബിയാട്രീസ്. കഴിഞ്ഞ സെപ്തംബറിലാണ് ഇറ്റലിക്കാരനായ എഡ്വേര്‍ഡ് മാപ്പെല്ലി മോസിയുമായി ബിയാട്രീസിന്റെ വിവാഹം നിശ്ചയിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് ബന്ധുക്കള്‍ മാത്രം പങ്കെടുത്ത് ചടങ്ങായി വിവാഹം നടത്തിയാലോ എന്ന ആലോചനയും നടന്നുവരികയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments