കൊച്ചി: നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പൃഥ്വിരാജ്- ബ്ലെസി ചിത്രമായ ആടുജീവിതം. വെറും ഒന്‍പതു ദിവസം കൊണ്ടാണ് ഈ നേട്ടം ചിത്രം കൈവരിച്ചത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടം ആടുജീവിതം സ്വന്തമാക്കി.ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷന്‍ ചിത്രമാണിത്.മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 11 ദിവസം കൊണ്ടാണ് പ്രളയകഥ പങ്കുവെച്ച 2018 നൂറു കോടിയില്‍ എത്തിയത്.