Saturday, November 23, 2024
HomeLatest Newsഭാര്യയെ കാണാതായി: അന്വേഷിച്ചെത്തിയപ്പോള്‍ സ്വര്‍ഗാനുരാഗിക്കൊപ്പം! സംഭവം രാജസ്ഥാനില്‍

ഭാര്യയെ കാണാതായി: അന്വേഷിച്ചെത്തിയപ്പോള്‍ സ്വര്‍ഗാനുരാഗിക്കൊപ്പം! സംഭവം രാജസ്ഥാനില്‍

ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ് പരാതി നല്‍കി ആഴ്ചകള്‍ക്ക് ശേഷം യുവതിയെ സ്വവര്‍ഗ പങ്കാളിക്കൊപ്പം കണ്ടെത്തി. ജൂണ്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാന്‍പുറില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാതായ അന്ന് തന്നെപൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം യുവതിക്കായി പൊലീസ് പലയിടത്തും അന്വേഷിച്ചെങ്കിലും യുവതി സംസ്ഥാനം വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ കാമുകിക്കൊപ്പം കണ്ടെത്തിയത്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്നും അവര്‍ക്കൊപ്പം കഴിയാനാണഅ ആഗ്രഹമെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഗോപാലിനെ വിവാഹം കഴിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഷാജഹന്‍പുറില്‍ നിന്നും അല്‍വറിലെത്തിച്ച യുവതികളെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി. തനിക്ക് ഭര്‍ത്താവിനൊപ്പം പോകേണ്ടെന്ന് ജ്യോതി പറഞ്ഞതോടെ, ഇവരെ സ്വവര്‍ഗ പങ്കാളിക്കൊപ്പം പോകാന്‍ അനുവാദം നല്കി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments