Monday, November 25, 2024
HomeNewsNationalഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കാം- പാകിസ്താനോട് രാജ്‌നാഥ്

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കാം- പാകിസ്താനോട് രാജ്‌നാഥ്

കർണാൽ: തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ അതിനായി ഇന്ത്യൻ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഹരിയാണയിലെ കർണാലിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.

ഇമ്രാൻ ഖാനുമുന്നിൽ ഒരു നിർദേശം വയ്ക്കാൻ ആഗ്രഹിക്കുകയാണ്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ വേണ്ട സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യൻ സൈന്യത്തിന്റെ സഹായം ആവശ്യമാണെങ്കിൽ അതും നൽകും, രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ നിലപാടിനെയും രാജ്നാഥ് സിങ് രൂക്ഷമായി വിമർശിച്ചു. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ പറയുന്നു. എന്നാൽ കശ്മീരിനെക്കുറിച്ച് മറക്കുന്നതാണ് നിങ്ങൾക്കു നല്ലത്. എവിടെവേണമെങ്കിലും കശ്മീർ വിഷയം ഉന്നയിച്ചോളൂ, ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആർക്കും ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്താൻ സാധിക്കില്ല, രാജ്നാഥ് സിങ് പറഞ്ഞു.

പാകിസ്താനോട് വിനയപൂർവം ഒരു അപേക്ഷയുണ്ട്, നിങ്ങൾ നിങ്ങളുടെ ചിന്താരീതി മാറ്റിയേ മതിയാകൂ. ഇല്ലെങ്കിൽ നിങ്ങളുടെ രാജ്യം പലതായി വിഭജിക്കപ്പെടുന്നത് നിങ്ങൾക്ക് കാണേണ്ടിവരും. നിങ്ങൾ ആത്മാർഥമായി പ്രവർത്തിച്ച് തീവ്രവാദം ഇല്ലായ്മചെയ്യുകയും സാഹോദര്യം നിലനിർത്തുകയും ചെയ്യണം – രാജ്നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പ് നൽകി

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments