Saturday, October 5, 2024
HomeNewsKeralaഭീമമായ തുക കെട്ടിവയ്ക്കാനില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മദനി

ഭീമമായ തുക കെട്ടിവയ്ക്കാനില്ല; കേരളത്തിലേക്ക് വരുന്നില്ലെന്ന് മദനി

ബംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. കരുതല്‍ തടങ്കലിലുള്ള ആള്‍ക്ക് ഇത്രയും വലിയ തുക കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജാമ്യത്തില്‍ ഇളവു ലഭിച്ചതിനറ പിന്നാലെയാണ് കേരളത്തിലേക്കറ പോകാനാന്‍ ചെയര്‍മാന്‍ മദനിക്ക് സാഹചര്യം ഒരുങ്ങിയത്. എന്നാല്‍ സുരക്ഷയ്ക്കും പൊലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാന്‍ ആകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കര്‍ണാടക ഭീകര വിരുദ്ധ സെല്‍ ആണ് ഇതു സംബന്ധിച്ച സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഇത് അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതി നടപടി.

അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്നും കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്നും മദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. സംഘം കേരളം സന്ദര്‍ശിച്ചാണ് ശുപാര്‍ശ തയ്യാറാക്കിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments