മട്ടന്നൂർ
പച്ചക്കറി എന്ന വ്യാജേനെ നിരോധിത പുകയില ഉല്പന്നങ്ങൾ ഒളിപ്പിച്ചു കൊണ്ട് വരുമ്പോൾ പിടിക്കപ്പെട്ട ഉള്ളി ചാക്കുകൾ കോവിഡ്- 19 ന്റ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സാമൂഹ്യ അടുക്കളയക്ക് തുല്യമായി വീതിച്ചു നൽകി.
മട്ടന്നൂർ ,ഇരിട്ടി നഗരസഭകൾ, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ എന്നിവിടങ്ങളിലാണ് മട്ടന്നൂർ എക്സൈസ് അതാത് ഓഫീസിന്റെ കീഴിലുള്ള അടുക്കളയിൽ എത്തിച്ചു നൽകിയത” – എക്സൈസ് ഇൻസ്‌പെക്ടർ എ.കെ. വിജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുലൈമാൻ പി.വി, സിവിൽ എക്സൈസ് ഓഫീസർ മാരായ റിജു, വിനോദ് ,സന്ദീപ്, ശ്രീനിവാസൻ എന്നിവർ നേതൃത്ത്വം നൽകി.കീഴല്ലൂർ പ്രസിഡണ്ട് എം.രാജൻ, തില്ല ങ്കേരി പി.പി.സുഭാഷ്, കൂടാളി – നൗഫൽ വി പി ,മുഴക്കുന്ന്- പഞ്ചായത്ത് സിക്രട്ടറി സുരേഷ് ബാബു ,മട്ടന്നൂർ നഗരസഭ – വി .പി . ഇസ്മായിൽ, ഇരിട്ടി നഗരസഭ പി.പി അശോകൻ, പടിയൂർ പഞ്ചായത്ത് ശ്രീജ കെ എന്നിവർ വിവിധയിടങ്ങളിൽ നിന്നായി ഉള്ളിചാക്കുകൾ ഏറ്റുവാങ്ങി.