മണ്ണിനെ നോവിക്കാതെയുള്ള കൃഷികള്‍

0
25

കൃഷിയെന്നത് വളരെ  വിശാലമായ അര്‍ത്ഥമുള്ള ഒരു പദമായിട്ടാണ് ഉപയോഗിച്ചു വരുന്നത്. ഒരിക്കല്‍ നമ്മുടെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി തന്നെ പറഞ്ഞിരുന്നു. എനിക്ക് ഒരു കള്‍ച്ചറേ അറിയൂ, അതാണ് അഗ്രികള്‍ച്ചര്‍.അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളിലൊന്നായ ജയ്ജവാന്‍ , ജയ് കിസാന്‍ വളരെ പ്രാധാന്യം ലഭിച്ചിരുന്നു. ഇന്ന് കൃഷിയെ പറ്റി പറയുമ്പോള്‍ അത് വെറുമൊരു ചെടി  മാത്രമല്ല, ഏതു രംഗത്തും നാം ചെയ്യുന്ന പ്രവര്‍ത്തനം കൃഷിക്ക് തുല്യമാണ്, അതായത് എന്തു കാര്യവും സ്വന്തം ബുദ്ധി ഉപയോഗിച്ച് ആവശ്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിപോഷിപ്പിച്ചെടുക്കുക. അത്തരത്തില്‍  മനുഷ്യന്റെ  ആവശ്യങ്ങള്‍ നിറവേറ്റിയെടുക്കുന്നതോടൊപ്പം മറ്റു ജീവജാലങ്ങള്‍ക്ക് ഈ ഭൂമുഖത്ത് വളരുന്നതിനുള്ള  സാഹചര്യങ്ങളും അനുവദിച്ചു കൊടുക്കുക. ഇത്തരം പ്രക്രിയകളെയെല്ലാം കൃഷി എന്ന ഒറ്റ വാക്കുകള്‍ കൊണ്ട് അര്‍ത്ഥമാക്കാന്‍ സാധിക്കും.

മനുഷ്യന്റെ  മൂലധനമാണ് കൃഷി, അതൊരു ജീവിത രീതിയാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായിയാണ് ഇത്രയും വലിയ വരള്‍ച്ചയെ മലയാളികളായ നാം നേരിട്ടത്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ട ഒരു കാര്യം നാം കൃഷികളെയും ജലസേചന സൗകര്യങ്ങളേയും പ്രായോഗീകമായി കൂടുതല്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു, എന്നാണ്. മഴയില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിന്റെ ഏറിയ പങ്കും സമുദ്രത്തിലേക്ക് ഒഴുകി പോകുമ്പോള്‍ വരുന്ന തലമുറയ്ക്കുള്ള  കരുതി വെയ്ക്കലിനെയാണ് ഇല്ലാതാക്കുന്നത്.  ദൈവത്തിന്റെ വരദാനമായ പ്രകൃതി  വിഭവങ്ങളെ  ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍  കേരളീയരായ നാം പലപ്പോഴും പിന്നിലാണ്. ഇനിയും ഇത്തരം കാര്യത്തില്‍ ഉറക്കം നടിച്ചാല്‍ അനതിവിദൂരഭാവിയില്‍ കേരളം മരുഭൂമിയായി മാറും.  ആഗോള താപനവും കൂടിയിരിക്കുന്നു.കാര്‍ബണ്‍ഡൈഓക്‌സ്സൈഡ് ആണ് ഇന്ന് പ്രകൃതിയില്‍ കൂടുതലായി നിറഞ്ഞു നില്‍ക്കുന്നത്.

അതുകൊണ്ടാണ് 0.8 ഡിഗ്രി ആഗോളതാപനം കൂടിയിരിക്കുന്നത്.2015 ആകുമ്പോഴേക്കും ഇത് ഒരു ഡിഗ്രിയില്‍  എത്തി നില്‍ക്കാനുള്ള  സാധ്യത ഉണ്ട്. അതോടെ നമുക്ക്  ഭൂമിയില്‍ താമസിക്കാനുള്ള  സാധ്യത വിരളമാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. താപം കുറയുന്നതിന് നിലവിലുള്ള കാര്‍ബണ്‍ഡൈഓക്‌സൈഡിനെ വലിച്ചെടുക്കണം. അതിന് ചെടികള്‍ക്ക് മാത്രമേ കഴിയുകയുള്ളു. പ്രകൃതിയെ പട്ടപിടിപ്പിക്കുന്നതാകട്ടെ നമ്മുടെ ഒരോരുത്തരുടേയും അടുത്ത ലക്ഷ്യം. നല്ല വിളകള്‍ തെരഞ്ഞെടുത്ത്  കൃഷി ചെയ്യാന്‍ ശ്രമിക്കണം. തെങ്ങുകള്‍ നട്ടു വളര്‍ത്തുന്നതിനിടയില്‍  നല്ല ഇടവിളകള്‍ വെച്ചു പിടിപ്പിച്ചാല്‍  സൂര്യപ്രകാശം, വെള്ളം എന്നിവ സംരക്ഷിക്കാം. വാഴ , ചേമ്പ്, ചേന തുടങ്ങിയ വിളകള്‍ ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ച് നട്ടു പിടിപ്പിക്കാം. തന്‍മൂലം തെങ്ങിന്റെ വിളവും  വര്‍ദ്ധിക്കും
തെങ്ങിന്റെ വാണിജ്യ സാധ്യത

 

ഫിലിപ്പീന്‍സ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ ഇളനീര്‍ നീര, തേങ്ങ, ചകിരി തുടങ്ങി എല്ലാ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തില്‍  വിറ്റഴിക്കാവുന്ന തെങ്ങിന്റെ ഉല്പന്നങ്ങളുടെ  വിപണി സാധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കേരം തിങ്ങും കേരള നാടെന്ന് പറയപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മള്‍  മാത്രമാണ് തെങ്ങിന്റെ അനന്ത സാധ്യതകള്‍ ഇനിയും ഉപയോഗിക്കാത്തവര്‍. ഇവിടുത്തെ പരസ്പരവിശ്വാസമില്ലായ്മയും, കൂട്ടായ്മയും ഇല്ലാത്തതാണ് പ്രധാന കാരണം, അതിലെ പ്രധാന പ്രശ്‌നവും

Leave a Reply