മദ്യം കമ്പനികളില്‍ നിന്നും വാങ്ങുന്നത് ലിറ്ററിന് 100 രൂപയില്‍ താഴെ; വില്കുന്നത് 800 രൂപയ്ക്ക്

0
33

മദ്യപാനികളില്ലെങ്കില്‍ ഖജനാവ് കാലിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ ബ്രാന്‍ഡ് മദ്യം കമ്പനികളില്‍ നിന്ന് വാങ്ങി ഔട്ട് ലെറ്റ് വഴി വില്ക്കുമ്പോള്‍ ഈടാക്കുന്നത് എട്ടിരട്ടിയിലധികം വില. വന്‍ നികുതി മദ്യത്തിനു ഈടാക്കുന്നതോടെയാണഅ ഈ വന്‍ ലാഭം സര്‍ക്കാരിന് ലഭിക്കുന്നത്. മദ്യപ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ആയ എംഎച്ചിന്റെ ഒരു ഫു്ള്ളിന് കമ്പനിയില്‍ സര്‍ക്കാര്‍ നല്കുന്നത് 77.36 രൂപയാണ്. അത് ബിവറേജ് ഔട്ട്‌ലെറ്റ് വഴി വില്ക്കുമ്പള്‍ ഈടാക്കുന്നത് 820 രൂപയും. തിരുവനന്തപുരം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യനാണ് വിവിധ മദ്യങ്ങള്‍ സര്‍ക്കാര്‍ എന്തുവില കൊടുത്താണ് വാങ്ങുന്നതെന്നും ബീവറേജ് ഔട്ട്‌ലറ്റുകളില്‍ എന്തുവിലയ്ക്കാണ് വില്‍ക്കുന്നതെന്നും ചോദിച്ച് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ഈ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മദ്യപാനികളില്ലെങ്കില്‍ ഖജനാവ് കാലിയാകുമെന്നു ചുരുക്കം

Leave a Reply