തിരുവനന്തപുരം: മദ്യനയത്തിൽ മുന്നണിക്കുള്ളിൽ നിന്നു തന്നെ വിമത ശബ്ദം ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐസിയുടി മദ്യനയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും മാറ്റങ്ങൾക്കുള്ള സാധ്യത കുറവാണ്.
എന്നാൽ ഭരണപക്ഷത്തു നിന്നുള്ള എതിർപ്പ് യോഗത്തിൽ ചർച്ചയായേക്കും. സർക്കാരിന് നാണക്കേടുണ്ടാക്കിയ മൈക്ക് വിവാദവും ചർച്ചയായേക്കുമെന്നാണ് സൂചന.