മദ്യലഹരിയില്‍ പോലീസുകാരന്റെ നൃത്തം സ്‌റ്റേഷനില്‍; ഒടുവില്‍ കൈയോടെ സസ്‌പെന്‍ഷനും വാങ്ങി

0
26

മദ്യലഹരിയില്‍ പോലീസുകാരന്റെ നൃത്തം സ്‌റ്റേഷനില്‍; ഒടുവില്‍ കൈയോടെ സസ്‌പെന്‍ഷനും വാങ്ങി സംഭവമുണ്ടായത്. തിരുവനന്തപുരം മംഗലപുരം പോലീസ് സ്‌റ്റേഷനിലാണ്. ഇവിടുത്തെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിബി ബിജുവിനെയാണ് റൂറല്‍ എസ്പി ബി അശോക് കുമാര്‍ സസ്‌പെന്റ് ചെയ്തത്. മദ്യപിച്ച് വണ്ടി ഓടിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊലീസ് സ്റ്റേഷനില്‍ പടക്കം പൊട്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ബിജു പോലീസ് സ്റ്റേഷന്റെ മുന്നില്‍ പടക്കം പൊട്ടിച്ചു. ഇതിന് ശേഷം കാറില്‍ ഇരുന്ന് വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാര്‍ വണ്ടി തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു സ്റ്റേഷനില്‍ ബഹളമുണ്ടാക്കി.

Leave a Reply