മധു കേസ്; മൊഴിയിൽ ഉറച്ച് 40-ാം സാക്ഷി, സുനിലിന്റെ കാഴ്ചശക്തിക്ക് തകരാറില്ലെന്ന് ഡോക്ടർ

0
28

അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40-ാം സാക്ഷിയായ ലക്ഷ്മി കോടതിയിൽ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിൻറെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ കുമാറിൻറെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസിൽ ഇതുവരെ 21 സാക്ഷികൾ കൂറുമാറി.

Leave a Reply