ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
സിംഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.30ഓടേയാണ് സംഭവം. കൽക്കരിയുമായി ബിലാസ്പൂരിൽ നിന്ന് വന്ന ചരക്കുതീവണ്ടി നിർത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ പിന്നിൽ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കൽക്കരിയാണ് നിറച്ചിരുന്നത്.
ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാർ മുസാഫർപൂർ സ്വദേശിയാണ്.