Monday, January 20, 2025
HomeLatest Newsമനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടാണ്! മൂന്നു കുട്ടികളുടെ അമ്മയെ പീഡിപ്പിക്കാനാവില്ല; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

മനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടാണ്! മൂന്നു കുട്ടികളുടെ അമ്മയെ പീഡിപ്പിക്കാനാവില്ല; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

ലക്‌നോ: ഉന്നാവോയില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി എംഎല്‍എയ്ക്കു പിന്തുണയുമായി മറ്റൊരു ബിജെപി എംഎല്‍എ രംഗത്ത്. മൂന്നു കുട്ടികളുടെ അമ്മയൊയ സ്ത്രീയെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നാണ് ബൈരിയയില്‍നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ വാദം.

ഞാന്‍ മനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടില്‍നിന്നാണ് പറയുന്നത്. മൂന്നു കുട്ടികളുടെ മാതാവിനെ ആര്‍ക്കും ബലാത്സംഗം ചെയ്യാന്‍ കഴിയില്ല. അത് അസാധ്യമാണ്. ഇപ്പോള്‍ സംഭവിക്കുന്നത് കുല്‍ദീപ് സെംഗാറിനെതിരായ ഗൂഡാലോചനയാണ്. ചിലപ്പോള്‍ അവളുടെ അച്ഛനെ ചിലര്‍ മര്‍ദിച്ചിരിക്കും. എന്നാല്‍ ബലാത്സംഗക്കേസ് ഞാന്‍ വിശ്വസിക്കില്ല- സുരേന്ദ്ര സിംഗ് പറഞ്ഞതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുപിയിലെ ബിജെപി വക്താവ് ദീപ്തി ഭരദ്വാജ് നിലവിലെ പ്രശ്ങ്ങള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കഴിവുകേടാണെന്നു കുറ്റപ്പെടുത്തി.

ഉന്നാവോയില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവവുമായും പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായും ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുല്‍ദീപ് സിംഗും സഹോദരനുമാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും തന്റെ പിതാവിന്റെ മരണത്തില്‍ ഇവര്‍ ഉത്തരവാദികളാണെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments