തുർക്കി : അവകാശ സമര പോരാട്ടങ്ങളിൽ പുതിയൊരധ്യായമായി ഹെലൻ ബോളെക്.

ഹെലൻ ബോളെക് ഉൾപ്പെടുന്ന “ഗ്രൂപ് യൂർ” എന്ന സംഗീത സംഘത്തെ റെവലൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി എന്ന തീവ്രവാദ ആരോപണമുള്ള സംഘടനയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ച് തുർക്കി ഭരണകൂടം നിരോധിച്ചിരുന്നു. തുർക്കിയിലെ എർദോഗാൻ ഭരണകൂടം ഇവരെ ജയിലിലടയ്ക്കുകയും ചെയ്തു

എന്നാൽ ഗാനമേള നടത്തുവാൻ അനുമതി ആവശ്യപ്പെട്ട് ഹെലൻ ബോളെക്കും സഹപ്രവർത്തകൻ ഇബ്രാഹീം ഗോക്ച്ചേക്കും ജയിലിൽ നിരാഹാരം ആരംഭിച്ചു. ഇവരെ ജയിൽ മോചിതർ ആക്കിയെങ്കിലും ഗാനമേള നടത്തുവാൻ അനുമതി നൽകിയില്ല. ജയിലിൽ നിന്നാരംഭിച്ച നിരാഹാരം ഹെലൻ തുടർന്നു. 288 ദിവസം നീണ്ട ഐതിഹാസിക പോരാട്ടത്തിനൊടുവിൽ പ്രതിരോധത്തിന്റെ പാട്ടുകാരി ലോകത്തോട് വിടപറഞ്ഞു
