മറ്റൊരു പിളർപ്പ് കൂടി; ഫ്രാൻസിസ് ജോർജ് പി ജെ ജോസഫ് പക്ഷത്തേക്ക്

0
52

ഫ്രാൻസിസ് ജോർജ് ചെയർമാൻ ആയിട്ടുള്ള ജനാധിപത്യ കേരള കോൺഗ്രസ്‌ പിളർപ്പിന്റെ വക്കിൽ. ചെയർമാൻ ഫ്രാൻസിസ് ജോർജ്, ട്രഷറർ വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവർ പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്‌ എം ലേയ്ക്ക് ചേരുവാൻ ധാരണയായി. ജോസ് കെ മാണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പഴയ ജോസഫ് ഗ്രൂപ്പുകാരായ ഫ്രാൻസിസ് ജോർജ്, കെ സി ജോസഫ്, ആന്റണി രാജു, പി സി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനാധിപത്യ കേരള കോൺഗ്രസ്‌ രൂപീകരിക്കുകയും ഇടതുപാളയത്തിൽ എത്തുകയും ചെയ്തത്. ആന്റണി രാജു, കെ സി ജോസഫ് തുടങ്ങിയവർ ഇടതുപക്ഷത്തോടൊപ്പം തുടരുമെന്നാണ് സൂചനകൾ. ഫ്രാൻസിസ് ജോർജിന്റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പിളർപ്പിന് സ്‌ഥിരീകരണം ഉണ്ടായത്.

Leave a Reply