Sunday, January 19, 2025
HomeNewsKeralaമലപ്പുറത്ത് തീയറ്ററിനുള്ളില്‍ ബാലപീഡനം, പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്,ഒത്താശ ചെയ്യ്ത് കൂടെയുള്ള സ്ത്രീ

മലപ്പുറത്ത് തീയറ്ററിനുള്ളില്‍ ബാലപീഡനം, പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്,ഒത്താശ ചെയ്യ്ത് കൂടെയുള്ള സ്ത്രീ

മലപ്പുറം: മലപ്പുറത്തെ സിനിമ തീയറ്ററില്‍ കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ബാലപീഡനം. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ ഒപ്പമിരിക്കുന്ന പുരുഷന്‍ പത്തു വയസ്സു പ്രായം തോന്നിപ്പിക്കുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

തീയറ്ററില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിയറ്റര്‍ സീറ്റില്‍ ഒരു വശത്ത് സ്ത്രീ. നടുവില്‍ ബെന്‍സില്‍ വന്നിറങ്ങിയ വ്യക്തി മറുവശത്ത് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുരുന്ന്. സിനിമ തുടങ്ങിയ ശേഷം അയാളുടെ കൈകള്‍ പെണ്‍കുട്ടിയുടെയും കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെയും ശരീരത്തിലൂടെ സഞ്ചരിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കെഎല്‍ 46 ജി 240 എന്ന ഇയ്യാളുടെ ബെന്‍സ് കാറിലാണ് ഇവര്‍ മൂന്നുപേരും എത്തിയത് എന്ന് തീയറ്റര്‍ ജീവനക്കാര്‍ പറയുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ ചാനലിന് നല്‍കിയത്. കഴിഞ്ഞ മാസം 26ന് തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷമാണ് പൊലീസ് കോസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചിരുന്നുവെന്നും തിരൂര്‍ എസ്പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വീഴ്ച വരുത്തിയെന്നും മലപ്പുറം എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. കേസെടുത്തതായി ചങ്ങരംകുളം എസ്ഐ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments