Friday, November 22, 2024
HomeNewsKeralaമലപ്പുറത്ത് സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികള്‍; വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എ വിജയരാഘവന്‍

മലപ്പുറത്ത് സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികള്‍; വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എ വിജയരാഘവന്‍

വേങ്ങര:  ദേശീയപാത സര്‍വ്വേക്കെതിരെ സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് സി.പി.ഐ.എം നേതാവ് എ വിജയരാഘവന്‍. മീഡിയവണ്‍ ചാനലിലെ പരിപാടിക്കിടെയാണ് വിജയരാഘവന്റെ വിവാദ പ്രസ്താവന. തീവ്രവാദികളെ മുസ്‌ലിം ലീഗ് മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. നേരത്തെ ഗെയില്‍ സമരം നടക്കുമ്പോഴും സമരം ചെയ്യുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് വിജയരാഘവന്‍ പ്രസ്താവന നടത്തിയിരുന്നു.

മന്ത്രി ജി. സുധാകരനും സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന.

ദേശീയ പാത 45മീറ്റര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പിനെതിരെയാണ് സമരം. മലപ്പുറം ജില്ലയിലെ 25,000ത്തിലേറെ ആളുകളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 1500 കുടുംബങ്ങളാണ് ഈ ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നത്. ദേശീയപാതാ ആക്ട് പ്രകാരമുള്ള തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നത്. 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണം. പരിസ്ഥിതിക്കും ഭൂസ്ഥിതിക്കും പ്രദേശവാസികള്‍ക്കും സാമ്പത്തിക രംഗത്തുമൊക്കെ വലിയ നഷ്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments