മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ലോക്ക്ഡൗണ്‍ കാലത്തെ അടിയന്തര സഹായത്തിനായി അഞ്ചുകോടി രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു. മാനേജ്മെൻ്റ് ഫണ്ടിൽ നിന്ന് ശമ്പളത്തിന് അർഹതയുള്ള ക്ഷേത്ര ജീവനക്കാർക്ക് 10,000 രൂപ വീതം സഹായം നൽകും. ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാർക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മമൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര ജീവനക്കാരുണ്ടെങ്കിൽ അവർക്കും ക്ഷേമനിധി മുഖേന 2500 രൂപ വീതം അനുവദിക്കും.
മലബാർ ദേവസ്വംബോർഡിൽ നിന്നും സഹായം ലഭിക്കുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനിയർ, കോലധാരികൾ, അന്തിത്തിരിയൻ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് കുടിശികയിൽ നിന്ന് 3600 രൂപ വീതം നൽകും.